ഗ്ലാസ്‌ഗോ:ഗ്ലാസ്‌ഗോ കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ (സിറോ മലബാര്‍ ചാപ്ലൈന്‍സി ഗ്ലാസ്‌ഗോ അതി രൂപത)വാര്‍ഷിക ധ്യാനം ജൂലൈ 28 ,29 ,30 ,31 തീയതികളില്‍ ഗ്ലാസ്‌ഗോ ക്രൂക്ക് സ്‌ടോന്‍ സെന്റ് ജെയിംസ് പള്ളിയില്‍ വച്ച് നടക്കും.
തന്റേതായ പ്രത്യേക ശൈലിയിലൂടെ തന്മയത്വത്തോടെ കുടുംബ ജീവിത നവീകരണത്തിനു സഹായകമാകുന്ന ദൈവീക പദ്ധതികളെ വിശ്വാസ സമൂഹത്തിനു പകര്‍ന്നു നല്‍കുവാന്‍ പത്യേക സിദ്ധിയുള്ള കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ജോസഫ് പുത്തന്‍പുരയാണ് 28 ,29 31 (വ്യാഴം,വെള്ളി,ഞായര്‍) ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 2 മുതല്‍ രാത്രി 9 വരെയും, 30നു ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെയും നടക്കുന്ന ധ്യാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ധ്യാനത്തോടൊപ്പം നടക്കുന്ന കൗണ്‍സിലിംഗിനു ഫ്ലോാറിഡയില്‍ നിന്നും എത്തിയിട്ടുള്ള ബ്രദര്‍.ജോപ്പനും ഗാനശുശ്രുഷയ്ക്കു ബിര്‍മിങ്ഹാമില്‍ നിന്നുള്ള ബ്രദര്‍.ബിജുവും നേതൃത്വം നല്‍കും .ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും .ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും , ദൂരെ നിന്നും ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താമസ സൗകര്യത്തിനും ഗ്ലാസ്‌ഗോ അതിരൂപത സിറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജോയ് ചേറാടിയിലിനെ 07928315727 ,01418920752 എന്നീ നമ്പരുകളില് ബന്ധപ്പെടുക .
ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം ;
സെന്റ്.ജെയിംസ് ദി ഗ്രേറ്റ് പാരിഷ്
20 ബെല്‍ട്രീസ് റോഡ്,ക്രൂക്ക്‌സ്‌ടോന്‍
G535TF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല