ഡാന്റോ പോള്‍: മധ്യതിരുവിതാംകൂറിലെ പുകള്‍പെറ്റ മരങ്ങാട്ടുപള്ളിയുടെ മക്കള്‍ യു.കെ.യുടെ മണ്ണില്‍ ഒത്തുചേരുന്നു. മധ്യതിരുവിതാംകൂറിലെ മരങ്ങാട്ടുപള്ളി, കോട്ടയം ജില്ലയില്‍ പാലായ്ക്ക് അടുത്താണ്. കേരള രാഷ്ട്രിയത്തിലെ മുതിര്‍ന്ന നേതാവായ ശ്രി കെ.എം.മാണിയുടെ ജന്മ നാടും, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിരാചിക്കുന്ന ലേബര്‍ ഇന്‍ഡ്യ പബ്ലികേഷന്‍സും മരങ്ങാട്ടു പിള്ളിയെ വേറിട്ടു നിര്‍ത്തുന്നു. ആയുര്‍വേദ ചികില്‍സാ രംഗത്തും മരങ്ങാട്ടു പിള്ളി പ്രസിദ്ധമാണ്.
കണക്കുകള്‍ അനുസരിച്ചു മരങ്ങാട്ടുപള്ളിയില്‍ തായ്‌വഴിയുള്ള നൂറിലധികം കുടുംബങ്ങള്‍ 2000 ന് ശേഷം യു.കെ.യിലേക്ക് കുടിയേറിയിട്ടുണ്ട്. ആ കുടുംബങ്ങള്‍ക്ക് നാട്ടുവിശേങ്ങളും വീട്ടുവിശേഷങ്ങളുമായി ഒത്തുകൂടുവാന്‍ ഇതാ ഒരു വേദി ഒരുങ്ങുകയാണ്. സൗത്ത് ലണ്ടലിനെ ബേസിംഗ്‌സ്‌റ്റോക്കാണ് പ്രഥമ യു.കെ. മരങ്ങാട്ടുപള്ളി സംഗമത്തിന് വേദിയാകുന്നത്.
ജൂണ്‍ പതിനാറ് ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറുമണിവരെ എന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടിന്റെ സ്‌നേഹം പങ്കുവെക്കാനും, പിറന്ന നാടിന് ഉപകാരപ്രദങ്ങളായ എന്തെങ്കിലുമൊക്കെ ഈ സ്‌നേഹ കൂട്ടായ്മക്ക് ചെയ്യാനാവുമോ എന്ന് കൂടിയാലോചിക്കാനും ഒക്കെയുള്ള ഒരുവേദി എന്നനിലയിലാണ് യു.കെ.യിലെ മരങ്ങാട്ടുപള്ളിക്കാര്‍ ഈ സംഗമത്തെ കാണുന്നത്. കേരള സംസ്‌കാരത്തെ മാറോട് അണച്ച് കൊണ്ട്, ധാരാളം കലാപരിപാടികള്‍ പ്രസ്തുത ദിവസത്തില്‍ നടത്തപ്പെടുന്നതായിരിക്കും. സംഗമത്തിന് മിഴിവ് ഏകാന്‍, യുവജനങ്ങളുടെ ഹരമായി മാറി കൊണ്ടിരിക്കുന്ന, UKയിലെ പ്രസിദ്ധമായ ഗാനമേളട്രൂപ്പ് Sound of Basingstoke Artists ന്റെ ഗാനമേളയും ഉണ്ടായിരിയ്ക്കുന്നതാണ്.
ബേസിംഗ്‌സ്‌റ്റോക്കിലെ കെംഷോട്ട് വില്ലേജ് ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് പരമാവധി മരങ്ങാട്ടുപള്ളിക്കാര്‍ എത്തുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയെകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഡാന്റോ മേച്ചേരില്‍, ഡോര്‍സെറ്റ് (07551192309), സജി തെക്കെയില്‍, ബേസിംഗ്‌സ്‌റ്റോക്ക് (07703299899) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം,
Kempshott Village Hall, Pack Lane, Basingstoke RG22 5HN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല