1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2018

സ്വന്തം ലേഖകന്‍: ക്രഡിറ്റ് കാര്‍ഡ് വെറുതെ കിട്ടിയപ്പോള്‍ വാങ്ങിക്കൂട്ടിയത് വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും; മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റിന്റെ കസേര തെറിക്കും. സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങിയെന്ന വിവാദത്തെത്തുടര്‍ന്നു മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ശേഷം അമീന നാളെ രാജിവയ്ക്കുമെന്നു പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് പറഞ്ഞു. കാര്യമായ അധികാരമില്ലാത്ത ആലങ്കാരിക പദവിയിലേക്കു 2015ലാണ് ജീവശാസ്ത്രജ്ഞയും പ്രഫസറുമായ അമീന നിയമിക്കപ്പെട്ടത്.

ലണ്ടന്‍ കേന്ദ്രമാക്കിയ പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇറ്റലിയിലും ദുബായിലുമായി ഷോപ്പിങ് നടത്തിയെന്നാണ് പരാതി. പരാതി അമീന നിഷേധിച്ചിരുന്നു. പണമെല്ലാം തിരിച്ചടച്ചെന്നും വീണ്ടും വിവാദം ഉയര്‍ന്നതു മനസ്സിലാകുന്നില്ലെന്നുമായിരുന്നു പ്രതികരണം. സന്നദ്ധസംഘടനയുടെ ഡയറക്ടര്‍ എന്ന നിലയ്ക്കാണ് അമീനയ്ക്കു ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.