സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ കോളേജില്‍ ഹിഗ്ലീഷ് കോഴ്‌സ് വന്‍ ഹിറ്റ്; ഇന്ത്യന്‍ കമ്പനികളില്‍ ജോലി കിട്ടാന്‍ കോഴ്‌സ് സഹായിക്കുന്നതായി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി താല്‍പര്യത്തെ തുടര്‍ന്നു ഹിഗ്ലിഷ് കോഴ്‌സ് വിപുലമാക്കാന്‍ പോര്‍ട്‌സ്മൗത്ത് കോളജ് തീരുമാനിച്ചു.
കഴിഞ്ഞ നവംബറില്‍ പരീക്ഷണാര്‍ഥം ആരംഭിച്ച കോഴ്‌സ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയായെങ്കിലും ഒട്ടേറെപ്പേര്‍ താല്‍പര്യത്തോടെ അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഇംഗ്ലിഷും ഹിന്ദിയും കൂടിക്കലരുന്ന ഹിഗ്ലിഷ് കോഴ്‌സ് വിപുലപ്പെടുത്തുന്നതെന്നു കോളജിലെ ഇ6 പ്രോഗ്രാംസ് വിഭാഗം തലവന്‍ ജയിംസ് വാട്ടേഴ്‌സ് പറഞ്ഞു.
ആദ്യബാച്ചില്‍ 18 വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനികളില്‍ ജോലി ലഭിക്കാന്‍ ഈ കോഴ്‌സ് പ്രയോജനപ്പെടുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഹിന്ദി എഴുതുന്നതിനു ദേവനാഗരി ലിപിക്കു പകരം റോമന്‍ ലിപി ഉപയോഗിക്കുന്നതിനാല്‍ പഠിതാക്കള്‍ക്കും ഹിഗ്ലിഷ് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല