1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2018

ബെന്നി മേച്ചേരിമണ്ണില്‍: നോയമ്പ് കാലത്തിന്റെ അവസാന ആഴ്ചയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയിലെ രണ്ടു കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടുന്നു. യേശുദേവന്‍ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നല്‍കി കുരുത്തോലയും ഏന്തി ജെറുസലേം വീദിയിലൂടെ കഴുതപ്പുറത് യാത്ര ചെയ്ത ആ സ്‌നേഹയാത്ര ഓര്‍മ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാള്‍ ഓശാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും കുരുത്തോലവിതരണവും മാര്‍ച് 25 നു അഞ്ചുമണിക്ക് സെന്റ് ജോസഫ് ചര്‍ച് കോള്‍വിന്‍ബെയില്‍നടത്തുന്നു.

അഡ്രസ്: ST. JOSEPH CHURCH , COLWYN BAY . LL 29 7 LG.

എളിമയുടെ സന്ദേശം നല്‍കി ഈശോ തമ്പുരാന്‍ തന്റെ ശിഷ്യന്‍ മാരുടെ കാല്‍ക്കല്‍ കഴുകി മുത്തി വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും, അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന അപ്പം മുറിക്കല്‍ മറ്റു തിരുകര്‍മ്മങ്ങളും മാര്‍ച് 29 വ്യാഴാഴ്ച മൂന്നരമണിക്ക് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹാര്‍ഡനില്‍ നടത്തുന്നു.

അഡ്രസ്: സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹാര്‍ഡിന് . CH 53 DL.

മനുഷ്യ കുലത്തിന്റെ പാപ മോചനത്തിനായി സ്വന്തം ജീവന്‍ മരക്കുരിശില്‍ ഹോമിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന സഹനത്തിന്റെ പതിന്നാലാം സ്ഥലം മാര്‍ച് 30 നു രാവിലെ 9 .45 നു പന്ഥാസഫ് കുരുശുമലയില്‍ നടത്തുന്നു. മലകയറ്റവും നിറച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്: Monastery Rd, Pantasaph, Holywell CH8 8PE.

ലോകത്തിനു പ്രത്യാശയുടെ സന്ദേശം നല്‍കികൊണ്ട് യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ഓര്‍മ്മപുതുക്കുന്ന വുശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ തിരുകര്‍മ്മങ്ങ ലും മാര്‍ച്ച് 31 ശനിയാഴിച്ച 4.30 നു ഹാര്‍ഡന്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. മാര്‍ച് 26 തിങ്കള്‍ വൈകിട്ട് ആറുമുതല്‍ ഏഴു മണിവരെ കുമ്പസാരത്തിനുള്ള സൗകര്യം ഹാര്‍ഡന്‍ പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്.

റെക്‌സം രൂപതയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്, ഡി, വി മറ്റു രൂപതയിലുള്ള മലയാളി വൈദികരും നേതൃത്വം നല്‍കുന്നതാണ് . ഈ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഭക്തി പൂര്‍വം പങ്കുചേര്‍ന്നു നല്ലൊരു ഉയര്പ്പു തിരുന്നാളിനായി ഒരുങ്ങുവാന്‍ എല്ലാ വിശുവാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു, രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം SDV, 07853533535.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.