1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2018

ബെന്നി അഗസ്റ്റിന്‍: കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ശ്രീ സുജിത് തോമസിന്റെ പിതാവ് , മാര്‍ച്ച് 10 ന് നിര്യാതനായ ഞീഴൂര്‍ ചൂരക്കാട്ടില്‍ സി. യു. തോമസിന്റെ (70 വയസ് ) സംസ്‌കാരം മാര്‍ച്ച് 13 ന് ചൊവ്വാഴ്ച ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. സംസ്‌കാര ശുശ്രുഷകള്‍ രാവിലെ 10 മണിക്ക് സ്വവസതിയില്‍ നിന്ന് ആരംഭിക്കുന്നതായിരിക്കുമെന്നു പരേതന്റെ സന്തപ്ത ഭാര്യ സിസിലി തോമസ് ഒരു ചരമകുറിപ്പില്‍ അറിയിച്ചിരിക്കുന്നു.

സുജിത് തോമസ് കഴിഞ്ഞ 17 വര്‍ഷമായി യുകെയിലെ കാര്‍ഡിഫില്‍ സ്ഥിരതാമസമാക്കിയിട്ടു. നീണ്ട പ്രവാസ ജീവിതം തന്റെ പിതാവുമായുള്ള ആ വലിയ സൗഹൃദവും സ്‌നേഹവും അലിഞ്ഞില്ലാതെ ആയി പോയി എന്ന് സുജിത് തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചിരുന്നു. ഒരു പക്ഷെ നീണ്ട പ്രവാസ ജീവിതം നമ്മുടെ എല്ലാം ജീവിതത്തില്‍ എന്തൊക്കെയോ ഇല്ലാതെ ആക്കുന്നു. തന്റെ എല്ലാമായിരുന്ന പിതാവിന്റെ വേര്‍പാടില്‍ ഒരു ശൂന്യ വിതച്ചതായി സുജിത്തിന്റെ കുറിപ്പില്‍ നിഴലിച്ചിരുന്നു. സുജിത് തോമസിന്റെ പിതാവിന്റെ വിയോഗത്തില്‍ കാര്‍ഡിഫിലെ മലയാളികള്‍ ഒന്നടങ്കം അനുശോചനം അറിയിച്ചിരിക്കുന്നു.

പരേതന്റെ മക്കള്‍: സുജിത് തോമസ് (യുകെ ), ദീപ ലാലു (കോട്ടയം), സനീഷ് തോമസ് (ആസ്‌ട്രേലിയ). പരേതന്റെ മരുമക്കള്‍: സ്വപ്ന സുജിത് (മേക്കുന്നേല്‍, പോത്താനിക്കാട്), ലാലു എബ്രഹാം (പടപുരക്കല്‍, പൂഴിക്കോല്‍), വിമല്‍ വീണ സനീഷ് (മുണ്ടപ്ലാകുഴിയില്‍, പത്തനംതിട്ട).

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.