രഞ്ജു അലക്‌സ്
ബെഡ്‌ഫോഡ്‌ഷെയര്‍ മലയാളി അസോസിയേഷനിലെ വുമണ്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയുടെ ധനശേഖരണവും ടെസ്‌കോ സംഘടിപ്പിച്ച റെയ്‌സ് ഫോര്‍ ലൈഫ് 5K ഇവന്റില്‍ ബെഡ്‌ഫോര്‍ഷെയറിലെ മലയാളി അസോസിയേഷനിലെ 13 വനിതകള്‍ ബി.എം.എയുടെ ലോഗോ പതിപ്പിച്ച ടി ഷര്‍ട്ട് അണിഞ്ഞ് 5കിലോമീറ്റര്‍ റെയ്‌സില്‍ പങ്കെടുത്തു. സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വനിതകള്‍ യു.കെയിലെ മലയാളി സമൂഹത്തിന് ഒരു പ്രചോദനം ആയി. ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ ബി.എം.എയിലെ വനിതകളേയും ബി.എം.എ എക്‌സിക്യുട്ടീവ് കമ്മിറ്റി അനുമോദിച്ചു.
ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡെ ആഗസ്റ്റ് 13ന് സ്പ്രീംങ് ഫീല്‍ഡില്‍ സ്‌ക്കൂള്‍ കെംപ്‌സ്ടണിലും ബി.എം.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് അഡിസണ്‍ സെന്ററിലും നടക്കുമെന്ന് ബി.എം.എ എക്‌സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല