പൂണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയുടെ ആദ്യ ദിവസം കേരളത്തിന് മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ലഭിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു ചിത്രയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ഇതേ സ്കൂളിലെ കെ.കെ.വിദ്യയും സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ മാര്‍ബേസിലിലെ നീന എലിസബത്ത് ബേബി സ്വര്‍ണം നേടി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ റെജിന്‍ ജോസിനാണു വെള്ളി മെഡല്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പറളി ഹൈസ്കൂളിലെ പി.സി ചെസ്മയും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ വിഭാഗത്തില്‍ പാലക്കാട് പറളി ഹൈസ്കൂളിലെ എം.ഡി. താരയും വെങ്കലം നേടി.
മേളയിലെ ആദ്യസ്വര്‍ണം ഉത്തര്‍ പ്രദേശാണ് സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിnല്‍ ഉത്തര്‍ പ്രദേശിന്റെ രാജേന്ദര്‍ സിങ് സ്വര്‍ണം നേടി. ഉത്തര്‍പ്രദേശിന്റെ യോഗേന്ദര്‍ കുമാറിനാണ് വെളളി. കേരളത്തിന്റെ കുര്യാക്കോസ് മാത്യു, രാഖില്‍ രാജ് എന്നിവര്‍ ഈ ഇനത്തില്‍ പങ്കെടുത്തെങ്കിലും ഇരുവരും മല്‍സരം പൂര്‍ത്തിയാക്കിയി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല