സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റഷ്യയ്‌ക്കെതിരെ യുഎസ് കടുത്ത നടപടിക്ക്; വിവിധ റഷ്യന്‍ സംഘടനകള്‍ക്ക് വിലക്ക്. ഒരു സംഘം റഷ്യന്‍ പൗരന്‍മാര്‍ക്കും റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്കുമാണ് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം റഷ്യയ്‌ക്കെതിരെ യുഎസ് സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്.
യുഎസിലെ ഊര്‍ജ, ആണവ, ജല വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും സംഘടനകളുടെയും കംപ്യൂട്ടറുകളില്‍ നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ റഷ്യ ആണെന്നാണ് യുഎസിന്റെ ആരോപണം. ഈ ആക്രമണങ്ങള്‍ക്കു കാരണമായി കണ്ടെത്തിയ മാല്‍വെയറുകള്‍ക്ക് ‘റഷ്യന്‍ ബന്ധ’മുണ്ടെന്നും യുഎസ് ആരോപിക്കുന്നു.
നടപടിക്കു വിധേയരായ വ്യക്തികളുടെയും സംഘടനകളുടെയും യുഎസിലെ സ്വത്തുക്കള്‍ മരവിപ്പിക്കും. യുഎസ് പൗരന്‍മാര്‍ക്ക് ഇവരുമായുള്ള വാണിജ്യ ഇടപെടലുകള്‍ക്കും വിലക്കു വരും. എന്നാല്‍ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റനെതിരെ ഡോണള്‍ഡ് ട്രംപിന്റെ ജയം ഉറപ്പാക്കാന്‍ റഷ്യ ഇടപെട്ടെന്ന ആരോപണം തുടക്കം മുതല്‍ റഷ്യ നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല