സ്വന്തം ലേഖകന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയ് പടിഞ്ഞാറന്‍ ഏഷ്യയിലെ പുതിയ ഹിറ്റ്‌ലറാണെന്ന് സൗദി കീരീടാവകാശി, രാജകുമാരന് പക്വതക്കുറവെന്ന് തിരിച്ചടിച്ച് ഇറാന്‍. ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരാമര്‍ശം. ഇറാന്‍ പിന്തുണയുള്ള ഷിയ വിമതര്‍ക്കെതിരേ, സുന്നി മുസ്ലിം വിഭാഗം നേതൃത്വം നല്‍കുന്ന സൗദി അറേബ്യ പശ്ചിമേഷ്യയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ വാക്‌പോര്.
പ്രീണനം വിലപ്പോവില്ലെന്ന് യൂറോപ്പില്‍നിന്നു നാം പഠിച്ചതാണ്. യൂറോപ്പിലും പശ്ചിമേഷ്യയിലുമുണ്ടായവ, ഇറാനിലെ പുതിയ ഹിറ്റ്‌ലര്‍ ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയത്തുള്ള ഖമനേയിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് റിപ്പബ്‌ളിക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടയപ്പെടേണ്ടതാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
അതേസമയം, മുഹമ്മദ് ബിന്‍ സല്‍മാന്റെ പരാമര്‍ശത്തിനെതിരേ ഇറാന്‍ ശക്തമായി രംഗത്തെത്തി. സല്‍മാന്റെ അപക്വ നിലപാടുകള്‍ അന്താരാഷ്ട്ര സമൂഹം മുന്പുതന്നെ തള്ളിയിട്ടുള്ളതാണെന്നും ലോകവും അന്താരാഷ്ട്ര സമൂഹവും സല്‍മാനെ ഒരിക്കലും വിലമതിച്ചിട്ടില്ലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ബഹ്‌റാം ഖസേമി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല