സ്വന്തം ലേഖകന്‍: യുഎസിലെ മയാമിയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണ സംഭവം; മരിച്ചവരുടെ എണ്ണം നാലായി; നിര്‍മാണത്തില്‍ പിഴവെന്ന് ആരോപണം. പടിഞ്ഞാറന്‍ മയാമി ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നിര്‍മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നു വീണാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
പ്രാദേശികസമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടമുണ്ടായത്. ആറ് മണിക്കൂര്‍ കൊണ്ട് നിര്‍മിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച പാലമാണ് ഇത്. ഡേഡ് കൗണ്ടിയിലെ സ്വീറ്റ്‌വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്‌സിറ്റി കാമ്പസിനെ ബന്ധിപ്പിക്കുന്ന പാലം 14.2 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ചതാണ്.
അടുത്ത വര്‍ഷം ആദ്യത്തോടെ പണികള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതിയിരുന്നത്. 32 വീതിയും 289 അടി നീളവും 109 അടി പൊക്കവുമുള്ള പാലമായിരുന്നു ഇത്. അറ്റകുറ്റപ്പണികള്‍ ആവശ്യമായിവരാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. നിര്‍മാണത്തിലെ പിഴവാണ് അപകടത്തിന് പിന്നിലെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല