ബ്രിട്ടനിലെ ലിബിയന്‍ എംബസിയില്‍ നിന്നും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിദേശകാര്യ സെക്രട്ടറി വില്ല്യം ഹേഗ് ബുധനാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലിബിയയിലെ പ്രക്ഷോഭകരാണ് യഥാര്‍ത്ഥ ഭരണാവകാശികളെന്ന് ബോധിപ്പിക്കാനും ഉടന്‍ ഭരണമാറ്റമുണ്ടാക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈറ്റ്ബ്രിഡ്ജിലെ ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അരബ് ജമാഹിരിയയില്‍ എട്ട് ലിബിയന്‍ നയതന്ത്ര പ്രതിനിധികളുണ്ട്. തിങ്കളാഴ്ച്ച ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുളള തീരുമാനമെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല