സ്വന്തം ലേഖകന്‍: ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷന്‍; ഇരു പദവികളും ആജീവനാന്തം. പ്രസിഡന്റിന്റെ അധികാരകാലപരിധി ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചതിനു പിന്നാലെ, രണ്ടാം തവണയും ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷനാണ് വൈസ് പ്രസിഡന്റ്. രണ്ടു പദവികളും ആജീവനാന്തമാണ്.
സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ മേധാവിയായും ഷിയെ തിരഞ്ഞെടുത്തു. 20 ലക്ഷം വരുന്ന ചൈനീസ് സൈന്യത്തിന്റെ സര്‍വസൈന്യാധിപ പദവിയാണിത്. വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വാങ് ആണു കഴിഞ്ഞ അഞ്ചുവര്‍ഷം ഷിയുടെ അഴിമതിവിരുദ്ധ നടപടികള്‍ക്കു നേതൃത്വം നല്‍കിയത്.
100 മന്ത്രിമാരും സൈനിക ജനറല്‍മാരും അടക്കം 15 ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷിയെ തിരഞ്ഞെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല