അനില്‍ ആലനോലി
ബര്ട്ടന് ഓണ്‍ ട്രന്റ് സ്റ്റഫോര്ഡ്ഷൈറില് ഉള്ള ബര്ട്ടന് ഓണ്‍ ട്രന്റില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും, വിശുദ്ധ തോമാശ്ലീഹായുടേയും തിരുനാള്‍ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ജൂലൈ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണി മുതല്‍ രാമനാഥപുരം രൂപതാ അധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാദര്‍ സോജി ഓലിക്കല്‍ സഹകാര്‍മ്മികത്വം വഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷിണം, ലദീഞ്ഞ്, കാഴുന്ന്, വാദ്യമേളം തുടങ്ങിയവ ഉണ്ടായിരിക്കും. പ്രദക്ഷിണത്തിനുശേഷം പാരിഷ് ഹാളില്‍വച്ച് പൊതുസമ്മേളനവും കുട്ടികളുടെ കലാപരിപാടികളും ‘ ബര്ട്ടന് ബീറ്റ്സി’ന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
കോണ്ടാക്ട് – അലക്സ് ജോസഫ് -07872963201
ഷാജി അഗസ്റ്റി- 07912500069
തിരുനാള്‍ നടക്കുന്ന വിലാസം 78A ഗ്വില്‍ഡ് സ്ട്രീറ്റ്
ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്, DE 14 INB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല