സ്വന്തം ലേഖകന്‍: ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന് സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്മാന് ഖാനോട് സഹായം അഭ്യര്‍ത്ഥിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജ.
ചികിത്സയ്ക്കു പണം കണ്ടെത്താന്‍ കഴിയാത്തതിനിലാണ് പൂജ സല്‍മാനോടു സഹായം അഭ്യര്‍ത്ഥിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാനെ ഒരുപാടു തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നും എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല എന്നും പൂജ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക സ്ഥിതി മോശമാണെന്നും തന്നെ സഹായിക്കണം എന്നും ആവശ്യപെട്ട് പൂജ സല്‍മാനു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. ക്ഷയരോഗം പിടിപെടും മുമ്പ് ഇവര്‍ ഒരു ചൂതാട്ട കേന്ദ്രത്തിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. വീഡിയോ കണ്ട് സല്മാന് എന്തെങ്കിലും സഹായം ചെയ്യും എന്ന പ്രതീക്ഷയിലാണ് പൂജയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല