സാബു ചുണ്ടക്കാട്ടില്‍
സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എസ്.എം.എ ഫാമിലി ഡേ ഔട്ട് 31ാം തീയ്യതി ഞായറാഴ്ച നടക്കും. രാവിലെ 10 മുതല്‍ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ ആണ് പരിപാടികള്‍. ബാര്‍ബിക്ക്യു ലൈവ് ഫുഡ് തുടങ്ങിയ സൗകര്യങ്ങളും അന്നേദിവസം ലഭ്യമാക്കും. ദോശ, ചമ്മന്തി, പൊറോട്ട, ചിക്കന്‍കറി തുടങ്ങിയവ ആവശ്യത്തിനനുസരിച്ച് അപ്പപ്പോള്‍ ഉണ്ടാക്കി നല്‍കും. തഥവസരത്തില്‍ അസോസിയേഷന്റെ ഓണത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്റെ ഡേ ഔട്ടില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഭാരവാഹികല്‍ സ്വാഗതം ചെയ്തു.
പാര്‍ക്കിന്റെ വിലാസം
പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്ക്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല