അലക്‌സ് വര്‍ഗീസ്: ലിവര്‍പൂള്‍, ഷെഫീല്‍ഡ്, മാഞ്ചസ്റ്റര്‍ ചാപ്ലന്‍സികളിലുള്ള വിശ്വാസികള്‍ക്കായി വിശുദ്ധവാരാചരണ ശുശ്രൂഷകള്‍ രണ്ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് യൂറോപ്പിന്റെയും ഓശാനയുടെയും ചുമതലയുള്ള അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കും. കുര്‍ബാനയുടെ പരിസമാപ്തിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ. എം ന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് തിരി തെളിക്കും.
ഓശാന, ദുഃഖവെള്ളി, ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍ നോര്‍ത്തെന്‍ഡിലുള്ള സെന്റ്. ഹില്‍ഡാ ദൈവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ ശുശ്രൂഷകള്‍ 25ന് ഉച്ചക്ക് 2 മണിക്കും ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ 30ന് രാവിലെ 8 .30നും ആരംഭിക്കും. ഉയിര്‍പ്പു തിരുനാളിന്റെ ശുശ്രൂഷകള്‍ 31ന് രാത്രി 8 മണിക്ക് ആരംഭിക്കും.
വിലാസം:
St. Hilda RC Church, 66 Kenworthy La, Manchester M22 4EF
പെസഹായുടെ ശുശ്രൂഷകള്‍ 29 ന് 4 മണിക്ക് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീനിലുള്ള ആള്‍ സെയിന്‍സ് ദൈവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
വിലാസം:
All saints church, Broad Green Rd, Liverpool L13 5SH
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുര്‍ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍ – 07714380575
രാജു ചെറിയാന്‍: 07443630066
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല