സ്വന്തം ലേഖകന്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രശസ്ത ബ്രിട്ടീഷ് ടിവി താരത്തിനെതിരെ പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യന്‍ കുടുംബം രംഗത്ത്. ലണ്ടനിലെ റസ്റ്റോറന്റ് ഉടമസ്ഥനായ ഫഹീം വാനൂവും കുടംബവുമാണ് പരാതിക്കാര്‍. ഫഹീമും ഭാര്യ ശില്പ ദണ്ഡേക്കറും മകള്‍ നാലുവയസുകാരി അമീറയും രണ്ടു സഹ പ്രവര്‍ത്തകരും സഞ്ചരിച്ച കാറിലാണ് ടി.വി താരം ആന്റ്മാക് പാര്ട്ലിന്റെ വാഹനം ഇടിച്ചത്.
താരം തങ്ങളുടെ വാഹനത്തിന് അപകടം വരുത്തിയെന്ന് ഫഹീം ആരോപിക്കുന്നു. അപകടം വരുത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങാനോ മാപ്പു പറയാനോ താരം തയാറായില്ലെന്നും കുടുംബം പരാതിപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല.
അദ്ദേഹം പണക്കാരനാണെന്നതോ പ്രശസ്ത ടി.വി താരമാണെന്നതോ എനിക്ക് പ്രശ്നമല്ല. അദ്ദേഹത്തിന്റെ കാര്‍ തെറ്റായ വശത്തുകൂടെ അതിവേഗത്തില്‍ സഞ്ചരിച്ച് ഒരു കാറിനെ മറികടന്ന് വരികയായിരുന്നു. തങ്ങള്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പരിക്കേറ്റില്ല. നാലു വയസുകാരി മകള്‍ കുട്ടികളുടെ സീറ്റിലിരിക്കുകയായിരുന്നു. പരിക്കേറ്റില്ലെങ്കിലും അപകടത്തിന്റെ ആഘാതം വലുതാണെന്നും ഫഹീം പറഞ്ഞു.
അപകടത്തിനു ശേഷം കാറില്‍ തളര്‍ന്നതുപോലെ ഇരിക്കുകയായിരുന്നു ടി.വി താരം. അദ്ദേഹം തങ്ങളോട് മാപ്പ് പറയാന്‍ തയാറായില്ലെന്നും ഫഹീം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മദ്യപിച്ച് വാഹനമോടിച്ചതിന് ആന്റ്മാക് പാര്ട്ലിനെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല