സ്വന്തം ലേഖകന്‍: അമേരിക്ക വാതില്‍ അടച്ചാലെന്താ! ജപ്പാനുണ്ടല്ലോ; ഐടി ബിരുദക്കാര്‍ക്ക് രണ്ടു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വിസയുമായി ജപ്പാന്. അമേരിക്കയിലെ വിസ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഐടി രംഗത്തിന് ഇരുട്ടടിയായപ്പോള്‍ ഐടി പ്രഫഷണലുകള്‍ക്ക് ആശ്വാസമായി ജപ്പാന് ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്കുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്.
അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന് എക്സ്റ്റേണല്‍ ട്രേഡ് ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷിഗേകി മേഡ പറയുന്നതനുസരിച്ച് രണ്ട് ലക്ഷം ഐടി ജീവനക്കാരെയാണു ജപ്പാന് അവരുടെ നൈപുണ്യ വിടവ് നികത്താന്‍ അടിയന്തിരമായി വേണ്ടത്. നിലവില്‍ 9,20,000 ഐടി പ്രഫഷണലുകളാണ് ജപ്പാനിലുള്ളത്. 2030 ഓടെ പുതുതായി എട്ടു ലക്ഷം പ്രഫഷണലുകളെ കൂടി ജപ്പാന് ആവശ്യമായി വരും.
അതിനു ജപ്പാന് ഉറ്റുനോക്കുന്നതാകട്ടെ ലോകത്തെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതി രാജ്യമായ ഇന്ത്യയെയും. ഗ്രീന്‍ കാര്‍ഡ് വഴി അവിടെ സ്ഥിരതാമസത്തിനുള്ള അനുമതിയാണു ജപ്പാന് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് മുന്നില്‍ വച്ചു നീട്ടുന്നത്. ലോകത്തില്‍ ഏറ്റവും അധികം പ്രായമുള്ള ജനതയാണു ജപ്പാനിലേത്. ജനസംഖ്യയുടെ 33 ശതമാനത്തിലധികവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ഇവിടെ. അതു കൊണ്ട് ഐടി രംഗത്ത് യോഗ്യരായ, പരിശീലനം നേടിയ വിദഗ്ധരുടെ അഭാവം ജപ്പാന് നേരിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല