സ്വന്തം ലേഖകന്‍: സൗദിയ്ക്കു മുകളിലൂടെ ചരിത്രം കുറിച്ച് എയര്‍ ഇന്ത്യയുടെ ഇസ്രയേല്‍ വിമാനം പറന്നു; ഇനി രണ്ടു മണിക്കൂറോളം യാത്രാസമയം ലാഭിക്കാം. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. ഇതാദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്.
സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിക്കുന്നില്ല. ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല. എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, സൗദിയുടെ വ്യോമപാത ഒഴിവാക്കി ചെങ്കടലിന് മുകളിലൂടെയാണിത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് മാര്‍ച്ച് 22 മുതല്‍ സര്‍വീസ് തുടങ്ങിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില് മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രയേലിലേക്ക് നടത്തുക. ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലൂടെയാണ് വിമാനം ഇസ്രയേലിലെത്തുക. ഇതോടെ ഇസ്രയേലിലേക്കെത്താനുള്ള സമയം രണ്ട് മണിക്കൂറിലേറെ ലാഭിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല