യോഗാ ഗുരു ബാബാ രാംദേവിനോട് തനിക്ക് പ്രണയമാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത്.രാംദേവിനെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും രാഖി പറയുന്നു .ഇമേജിന് ജനറല്‍ എന്റര്ടെയ്ന്മെന്റ് നെറ്റ്വര്‍ക്കിന്റെ പുതിയ റിയാലിറ്റി ഷോയുടെ പ്രചാരണാര്‍ഥം ഡല്‍ഹിയില്‍ നടത്തിയ പരിപാടിയിലാണ് രാഖി തന്റെ മനസ്സ് തുറന്നത്.
യോഗ ചെയ്തുസുന്ദരമാക്കിയ രാംദേവിന്റെ വയറാണ് എന്നെ ആകര്‍ഷിച്ചതെന്ന് പറയുന്ന രാഖി സ്വാമി രാംദേവ് എന്നെ വിവാഹം കഴിക്കാമെന്ന് എന്ന് സമ്മതിക്കുന്നുവോ അന്നേ ഞാന്‍ വിവാഹിതയാവൂ എന്നും വ്യക്തമാക്കി .കുറച്ചു നാള് മുന്‍പ് വരെ സോണിയാഗാന്ധിയുടെ മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയെ കെട്ടാനായിരുന്നു രാഖിയുടെ മോഹം. രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യുമെന്ന് പ്രസ്താവിച്ച് വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുന്‍പ് `ബിഗ്ബോസ്’, `രാഖി കാ സ്വയംവര്‍’, `കോഫി വിത്ത് കരണ്‍’, `രാഖി കാ ഇന്‍സാഫ്’ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയുമെല്ലാം രാഖി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല