സ്വന്തം ലേഖകന്‍: ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ തുടക്കം കുറിച്ച് ഉന്നതതല കൂടിക്കാഴ്ച; ട്രംപ്, കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച മേയില്‍. ഏപ്രില്‍ ഒടുവില്‍ നടത്താനിരിക്കുന്ന കൊറിയകള്‍ തമ്മിലുള്ള ഉച്ചകോടിക്കു മുന്നോടിയായി അടുത്തയാഴ്ച ഉന്നതതല ചര്‍ച്ച നടത്തും. അതിര്‍ത്തിയിലുള്ള സൈനികമുക്ത മേഖലയായ പന്‍മുന്‍ജോം ഗ്രാമത്തിലായിരിക്കും ചര്‍ച്ച.
ഇരുപക്ഷവും മൂന്നംഗ പ്രതിനിധിസംഘത്തെ അയയ്ക്കും. ദക്ഷിണ കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്സിലാണ് ഉച്ചകോടിക്കുള്ള സാധ്യത തെളിഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ മേയ് അവസാനം കൂടിക്കാഴ്ച നടത്താനാണു നീക്കം.
ഇതിനിടെ, യുഎസും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ അടുത്തമാസം പതിവുപോലെ നടത്തും. എന്നാല്‍ ദൈര്‍ഘ്യം കുറച്ചിട്ടുണ്ട്. ഉത്തര കൊറിയയെ എന്നും ചൊടിപ്പിച്ചുപോന്നിരുന്നതാണ് ഈ അഭ്യാസപ്രകടനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല