സ്വന്തം ലേഖകന്‍: ഇന്ത്യ ‘സഹോദരന്‍,’ ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച ‘അടുത്ത ബന്ധു,’ നയം വ്യക്തമാക്കി മാലിദ്വീപ്. ഇന്ത്യയുടെ അനിഷ്ടം വകവയ്ക്കാതെ ചൈനയുമായി സഹകരണം തുടരാനുള്ള താല്പര്യം വ്യക്തമാക്കി മാലിദ്വീപ്. ഇന്ത്യ സഹോദരനും ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച അടുത്ത ബന്ധുവുമാണെന്ന് ചൈനയിലെ മാലിദ്വീപ് അംബാസിഡര്‍ മൊഹമ്മദ് ഫൈസലാണ് അഭിപ്രായപ്പെട്ടത്.
ചൈനീസ് നിക്ഷേപങ്ങളെ അനുഭാവപൂര്‍വ്വം സ്വീകരിക്കുമ്പോഴും ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ അകപ്പെടുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ച് ബോധ്യമുണ്ട് എന്നാണ് ഫൈസല്‍ സൗത്ത് ചൈനാ മോണിംഗ് പോസ്റ്റിനോട് പ്രതികരിച്ചത്. ‘വളരെക്കാലം മുമ്പ് നഷ്ടപ്പെട്ടുപോയിട്ടും തിരികെ ലഭിച്ച അടുത്ത ബന്ധുവാണ് ചൈന. ഞങ്ങളെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന ബന്ധു. ഇന്ത്യ മാലിദ്വീപിന്റെ സഹോദരനാണ്. ഞങ്ങളൊരു കുടുംബമാണ്. ഞങ്ങള്‍ക്കിടയില്‍ വഴക്കുകളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായേക്കാം. എന്നാല്‍, ഏറ്റവുമൊടുവില്‍ അവ പറഞ്ഞുതീര്‍ത്ത് രമ്യതയിലെത്തുക തന്നെ ചെയ്യും.’ ഫൈസല്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് നിരവധി പ്രോജക്ടുകള്‍ സ്വീകരിച്ചെങ്കിലും തങ്ങള്‍ക്കാവശ്യമായ പണം ലഭിച്ചില്ലെന്നാണ് മാലിദ്വീപ് പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള മാരിടൈം സില്‍ക് റോഡ് പദ്ധതിയില്‍ മാലിദ്വീപിനെ പ്രധാന പങ്കാളിയായി കാണുന്ന ചൈന വന്‍തുകയാണ് നിക്ഷേപമായി നല്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല