1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2018

ജോണ്‍സ് മാത്യൂസ്: ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് വാര്‍ഷിക സമ്മേളനം ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 5.30ന് പ്രസിഡന്റ് സോനു സിറിയക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി രാജീവ് തോമസ്സ് 201718 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ മനോജ് ജോണ്‍സണ്‍ വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 201819 വര്‍ഷത്തെ ഭാരവാഹികളായി ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്) മോളി ജോളി(വൈസ് പ്രസിഡന്റ്) ട്രീസ സുബിന്‍ (സെക്രട്ടറി) സിജോ ജെയിംസ് (ജോ. സെക്രട്ടറി) ജെറി ജോസ് (ഖജാന്‍ജി) ഇവര്‍ക്കൊപ്പം ജോണ്‍സണ്‍ തോമസ്, ബൈജു ജോസഫ്, ബോബി ആന്റണി, തോമസ് ഔസേപ്പ്, സജി കുമാര്‍, ജോണ്‍സണ്‍ മാത്യൂസ്, സാം ചീരന്‍, ഡോ. റിതേഷ്, സോനു സിറിയക്, രാജീവ് തോമസ്, ജോജി കോട്ടക്കല്‍, മനോജ് ജോണ്‍സണ്‍, സോജാ മധു, സൗമ്യ, ജിബി, ലിന്‍സി അജിത്ത് എന്നിവരെ കമ്മിറ്റി മെമ്പേഴ്‌സായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ പുതിയ ഉണര്‍വോടെ, കരുത്തോടെ 14 ആം വയസിലേക്ക് കാല്‍ വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു.

201718ലെ എല്ലാ പരിപാടികള്‍ക്കും സമയ ക്ലിപ്തത പാലിച്ചതുപോലെ ഈ വര്‍ഷവും എല്ലാവരും സമയ ക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി ട്രീസാ സുബിന്‍ എല്ലാ അംഗങ്ങളെയും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി. ജെറി ജോസ് സദസിസിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു. മെഗാ വോയിസിന്റെ (Southampton) ശ്രവണാനന്ദകരമായ ഗാനമേളയും ഹൃദ്യമായ ഭക്ഷണവും ഭാരവാഹികള്‍ സംഘടിപ്പിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.