സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ. ലണ്ടിനിലെ ഒരു മുസ്ലീം സ്കൂളിലെ അധ്യാപകനായ ഉമര്‍ അഹമദ് ഹഖിം എന്ന 25കാരനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
ലണ്ടനിലെ പ്രമുഖ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അധ്യാപകന് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പരിശീലനം നല്കിയ വിദ്യാര്‍ത്ഥികളുമായി പൊലീസ് സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് നടപടി.
കൊലപാതകമടക്കമുള്ള ദൃശ്യങ്ങളുള്ള അതിഭയാനകമായ വീഡിയോകള്‍ കാണിച്ചിരുന്നതായും തങ്ങളെ തീവ്രവാദികളാക്കി പൊലീസുമായുള്ള ആക്രമണം റോള്‍പ്ലേ നടത്തിയിരുന്നതായും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് മറ്റു തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പരിശോധിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല