സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും. ആരോഗ്യവകുപ്പില്‍ ഭരണനിര്‍വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്കു ജൂലൈ ഒന്നിനു മുന്‍പു പിരിയാന്‍ നോട്ടിസ് നല്കി. ഡോക്ടര്‍മാരെയും നഴ്സുമാരെയും പിരിച്ചുവിടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ് മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
എല്ലാ ഒഴിവുകളിലും സ്വദേശികള്‍ക്കായിരിക്കും പകരം നിയമനം. ഒപ്പം ലൈസന്‍സ് കൈവശമില്ലാതെ വാഹനമോടിച്ചാല്‍ വിദേശികളെ നാടുകടത്തും. കൂടാതെ, വാഹനം കള്ളടാക്സിയാക്കി യാത്രക്കാരെ കയറ്റിയാലും ഡ്രൈവറെ നാട് കടത്തുമെന്ന് കുവൈത്ത് ഗതാഗതവിഭാഗം അസി. അണ്ടര്‍സെക്രെട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവഹ്ഹ വെളിപ്പെടുത്തി .
വിദേശികളെ അകാരണമായി നാട് കടത്തുന്നതായുള്ള തെറ്റായവാര്‍ത്ത പരന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് നയം വ്യക്തമാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് സമ്പാദിച്ച പലര്‍ക്കും ഗതാഗത നിയമത്തെക്കുറിച്ചോ ഗതാഗത സംസ്കാരത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല