തോമസ് ബിപി: ബര്‍മിംഗ് ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ താമസിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശി ജെയ്‌സ് ജോസെഫിന്റെ ഭാര്യ ജൂലി ജെയ്‌സിന്റെ പിതാവ് വെട്ടിക്കുഴക്കവല കൊല്ലാറ തോമസ് കുര്യന്‍ (പാപ്പച്ചന്‍80) വാര്‍ധക്യ സഹജമായ അസുഖം മൂലം ഇന്നലെ ആലുവ രാജഗിരി ആശുപത്രിയില്‍ വച്ച് നിര്യാതനായി.പ്രിയ പിതാവിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജെയ്‌സും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
പരേതന്റെ മൃത സംസ്‌ക്കാരം ഏപ്രില്‍ മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫെറോന പള്ളി സെമിത്തേരിയില്‍ വച്ചു നടക്കും. ഭാര്യ: വായ്പ്പൂര് പ്ലാക്കൂട്ടത്തില്‍ കുഞ്ഞമ്മ. മക്കള്‍: ജോളി , ജയിംസ്, ജസി, ജിജി കുര്യന്‍, ജയന്‍ കെ. കുര്യന്‍, ജൂലി. മരുമക്കള്‍: ജസി, ജസി, കൊച്ചുതോവാള മൂന്നാനപ്പള്ളി ജോര്‍ജുകുട്ടി, ജോമോള്‍ ജോസഫ്, ബിജി ജോസഫ്, വള്ളക്കടവ് ഒഴാക്കല്‍ ജെയ്‌സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല