സ്വന്തം ലേഖകന്‍: എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകള്‍ യുഎസ് സ്വീകരിച്ചു തുടങ്ങി; ഓരോ അപേക്ഷയിലും സൂക്ഷ്മ പരിശോധന. പരിശോധന കര്‍ശനമായതിനാല്‍ ഇത്തവണ തിരസ്‌കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം കൂടുമെന്നാണ് സൂചന. മാത്രമല്ല ഓരോ അപേക്ഷയിലുമുള്ള നടപടി പൂര്‍ത്തിയാകാനും സമയമെടുത്തേക്കും.
വീസ ഇന്റര്‍വ്യൂവിനും പാസ്‌പോര്‍ട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, ഇ–മെയില്‍ വിലാസം, ഫോണ്‍ നമ്പരുകള്‍ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
6000 ഡോളറാണ് അപേക്ഷാ ഫീസ്. ഒന്നിലേറെ ജോലികള്‍ക്കെന്ന പേരില്‍ പല അപേക്ഷകള്‍ നല്‍കാന്‍ നേരത്തേ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒരു അപേക്ഷ മാത്രമേ നല്‍കാനാവൂ എന്നും ഡൂപ്ലിക്കേറ്റ് അപേക്ഷകള്‍ നിരസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇതുവരെ നടത്തിയിരുന്നതുപോലെ കംപ്യൂട്ടറിലൂടെയുള്ള നറുക്കെടുപ്പ് ആണോ ഇത്തവണയും എന്നതില്‍ വ്യക്തതയില്ല.
ഇന്ത്യയില്‍ നിന്നുള്ള അതിവിദഗ്ധ പ്രഫഷനലുകളാണ് എച്ച്1ബി തൊഴില്‍ വീസയ്ക്കായി കൂടുതലും അപേക്ഷ നല്‍കിയിട്ടുള്ളത്. ഒരു വര്‍ഷം 65,000 വീസയെന്ന പരിധിയാണു ഇന്ത്യയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്. യുഎസില്‍ നിന്നു മാസ്റ്റേഴ്‌സ് ബിരുദമോ അതില്‍ കൂടിയ യോഗ്യതയോ നേടിയിട്ടുള്ളവര്‍ക്ക് ഈ പരിധി ബാധകമല്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല