സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സ്‌കൂളുകളില്‍ ചെറിയ ക്ലാസിലെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതു വിലക്കരുതെന്ന് അധ്യാപക സംഘടന. ഹിജാബ് വിലക്കാന്‍ സ്‌കൂളുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നു ബ്രിട്ടനിലെ ഏറ്റവും വലിയ അധ്യാപക സംഘടന നാഷനല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ വ്യക്തമാക്കി.
വിലക്കു പ്രതിഷേധം വര്‍ധിപ്പിക്കാനിടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നാഷനല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ വിയോജിപ്പു പ്രകടിപ്പിച്ചത്. സ്‌കൂളിന്റെ നിലവാരവും മറ്റും പരിശോധിക്കുന്ന സര്‍ക്കാര്‍സമിതിയുടെ മേധാവി അമാന്‍ഡ സ്പീല്‍മാനാണു ചെറിയ ക്ലാസിലെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിച്ചുവരുന്നതു വിലക്കണമെന്നു നിര്‍ദേശിച്ചത്.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കളുമായി ആലോചിക്കാതെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കരുതെന്നാണു അധ്യാപക സംഘടനയുടെ നിലപാട്. നേരത്തെ കിഴക്കന്‍ ലണ്ടനിലെ ഒരു സ്‌കൂള്‍ ചെറിയ പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം വിലക്കാന്‍ ശ്രമിച്ചതു വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല