സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിക്കുക. ഇറാക്കിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
സിംഗിന്റെ നേതൃത്വത്തില്‍ അമൃത്‌സര്‍, പാറ്റ്‌ന, കോല്‍ക്കത്ത എന്നിവിടങ്ങളിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ക്കു മൃതദേഹം കൈമാറും. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ 39 പേര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് ആദ്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്‌സഭയെ അറിയിച്ചിരുന്നു.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന 39 മൃതദേഹങ്ങളില്‍ 38 എണ്ണമാണ് ഇന്ത്യന്‍ സംഘം ഏറ്റുവാങ്ങുക. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. ഇരു രാജ്യങ്ങളും മൃതദേഹങ്ങള്‍ കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല