സ്വന്തം ലേഖകന്‍: ദക്ഷിണാഫിക്കയുടെ വിമോചന സമര നായിക വിന്നി മണ്ടേല അന്തരിച്ചു. 81 വയസായിരുന്നു. വര്ണവിവേചനത്തിന് എതിരായുള്ള പോരാട്ടത്തില്‍ ഭര്‍ത്താവായ നെല്‍സണ്‍ മണ്ഡേലയോടൊപ്പം പൊരുതിയ വിന്നി മണ്ടേല ദക്ഷിണാഫ്രിക്കയുടെ അമ്മ എന്നാണു അറിയപ്പെട്ടിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996ലാണ് ഇരുവരും വിവാഹമോചിതരായത്.
ദീര്‍ഘകാലമായി തുടരുന്ന അസുഖത്താലാണു മരണമെന്നു കുടുംബത്തിന്റെ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അസുഖം മൂലം ഈ വര്‍ഷം ആദ്യം മുതല്‍ നിരന്തരം വിന്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണസമയം കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു. 1936ല്‍ ഈസ്റ്റേണ്‍ കേപ്പിലാണു വിന്നി ജനിച്ചത്.
സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായതോടെ 22 മത്തെ വയസിലാണ് വിന്നി നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ല്‍ ഇരുവരും വിവാഹിതരായി. അധികം വൈകാതെ തന്നെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീടു പിടിയിലാവുകയുമായിരുന്നു. അദ്ദേഹം ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം രണ്ടു മക്കളെ വളര്‍ത്തുന്നതിനൊപ്പം വര്‍ണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയതും വിന്നിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല