സ്വന്തം ലേഖകന്‍: ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ചൈന; 128 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി നികുതി. ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് ട്രംപ് കനത്ത തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് അമേരിക്കയില്‍ നിന്നുള്ള 128 ഉല്‍പന്നങ്ങള്‍ക്കു ചൈന പുതിയ നികുതി ഏര്‍പ്പെടുത്തിയത്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ക്കും 120 അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും 15 ശതമാനവും പന്നിയിറച്ചി ഉള്‍പ്പെടെയുള്ള എട്ട് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ചൈനയില്‍ നിന്നുള്ള 6000 കോടി ഡോളറിന്റെ ഇറക്കുമതിക്കു തീരുവ ചുമത്തുകയും നിക്ഷേപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ മാസം 23ന് ആണ് ഒപ്പുവച്ചത്. ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണു യുഎസ് ഉല്‍പന്നങ്ങള്‍ക്കു തീരുവ ചുമത്തുന്നതെന്നു വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല