ഗ്രേറ്റ് യാര്‍ മൗത്തിലെ ഗോള്‍സ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് കാത്തലിക്ക് ചര്‍ച്ച് കേന്ദ്രീകൃതമായി പരിശീലിപ്പിച്ചുവരുന്ന സണ്‍ഡേ സ്‌കൂളിന്റ വാര്‍ഷീകം ആത്മീയോത്സവമായി. ഈസ്റ്റ് ആംഗ്ലിയയിലെ സിറോ മലബാര്‍ ചാപ്ലിന്‍ ഫാ മാത്യൂ ജോര്‍ജ്ജ് വണ്ടാളകുന്നേലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയോടെ വാര്‍ഷീകത്തിന് ഭക്തി നിര്‍ഭരമായ തുടക്കം കുറിച്ചു.
കുര്‍ബാനക്കുശേഷം പാരീഷ് ഹാളില്‍ കൂടിയ വാര്‍ഷിക സമ്മേളനത്തിന്റെയും കലാപരിപാടികളുടെയും ഉദ്ഘാടനം ഫാ മാത്യു നിര്‍വ്വഹിച്ചു. വികാരി ഫാ ഹെന്‍ട്രി അദ്ധ്യക്ഷത വഹിച്ചു.ഈശ്വര പ്രാര്‍ത്ഥനക്കുശേഷം നിഖില ഗോമസ് സ്വാഗതവും അബ്രഹാം ജേക്കബ് നന്ദിയും പ്രകടിപ്പിച്ചു.
തങ്ങള്‍ പഠിച്ചതും മനസിലാക്കിയതും അനുഭവിച്ചതുമായിവായനകളും കഥകളും സ്‌നേഹവും ദൃശ്യ ശ്രവണ അവതരണങ്ങളായി വേദിയില്‍ പ്രകടപ്പിച്ചപ്പോള്‍ ആത്മീയ സാന്ദ്രതയും വ്ിശ്വാസ ശേഭയും പരന്നു. ബൈബിളിക്കല്‍ ഡാന്‍സ് സ്‌കിറ്റുകള്‍, ഭക്തിഗാനങ്ങള്‍, കുട്ടികളുടെ പ്രസംഗങ്ങള്‍, മത്സരങ്ങള്‍ എല്ലാം തന്നെ കുട്ടികളുടെ മികവ് വിളിച്ചോതുന്നതായി.
‘ദി ക്രൂസിഫിക്കേഷന്‍’ എന്ന സംഗീത നൃത്ത ആവിഷ്‌ക്കാരം കെവിന്‍ ബെന്നി, ജോയല്‍ ഗോമസ്, നൈജി്ല്‍ ഗോമസ്, തുടങ്ങിയവരുടെ അഭിനയ മികവില്‍ ശ്രദ്ധേയമായി. ‘നാമാന്റെ ശുദ്ധീകരണം’ എന്ന ബൈബിള്‍ ഡ്രാമ അവതരണ മികവുകൊണ്ട് മികച്ചതായി.
ഐസക് ജേക്കബ്, അബ്രഹാം ജേക്കബ്, ജെര്‍ലിന്‍ ജോസഫ്, നെസ്റ്റര്‍ ഗോമസ്, സൂര്യ ജോതി, സെറിന്‍ ബെന്നി എന്നിവരുടെ ഭാവാഭിനയം നാടകത്തെ കൂടുതല്‍ കൊഴുപ്പേകി.ജെസ് ലിന്‍ ജോസഫ്, ക്രിസ്റ്റീന ജോസഫ്, ആന്‍ മരിയ ജോസഫ്, റോസ് ആന്‍ എന്നിവരുടെ നൃത്തചുവടുകള്‍ വേദിയെ കോരിത്തരിച്ചപ്പോള്‍ ബെന്‍ജോണ്‍, അലീന, അലീറ്റ, റോജന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ഭക്തിസാന്ദ്രമായി.ഡെറിക് മാത്യു, ആര്യജ്യോതി, അലീറ്റ മരിയ ജോസഫ്, എന്നിവരുടെ പ്രസംഗങ്ങള്‍ ശ്രദ്ദേയമായി. കാത്‌റിന്‍ കരിമത്തി,കിരണ്‍ കരിമത്തി എന്നിവര്‍ പരിപാടികളില്‍ തിളങ്ങി.
ജേക്കബ് ചെറിയാന്‍, റോസ് ലി ചെറിയാന്‍, നെല്ലി ഗോമസ്, രാജു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല