ജോര്‍ജ് മാത്യു: നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണ ഉണര്‍ത്തി ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. സന്ധ്യാ പ്രാര്‍ത്ഥന, ഉയിര്‍പ്പ് ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് ചടങ്ങുകള്‍ക്ക് മുഖ കാര്‍മ്മികത്വം വഹിച്ചു.
മനുഷ്യന് അഗ്രാഹ്യവും മനുഷ്യബുദ്ധിക്ക് എളുപ്പത്തില്‍ മനസിലാക്കുവാന്‍ കഴിയാത്തതുമായ ദൈവപ്രത്യുതിയുടെ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ സംഭവിച്ചത്. മരണം സൃഷ്ടിക്കുന്ന പരിമിതിയുടെ കോട്ടയെ തകര്‍ത്ത മഹാസംഭവമാണ് ഉയിര്‍പ്പ്. മരണത്തിനു അപ്പുറമായ ജീവന്റെ നിത്യതയെ കുറിച്ച് ഉയിര്‍പ്പ് പ്രഘോഷിക്കുന്നതെന്ന് ഉയിര്‍പ്പ് ദിനസന്ദേശത്തിലൂടെ ഫാ. മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, നിയുക്ത ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ഷിബു തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈസ്റ്റര്‍ സദ്യ കഴിച്ചു സംതൃപ്തരായാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല