ഭാരത സഭയുടെ അഭിമാനവും , ശക്തമായ മധ്യസ്ഥയുമായ വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 31 ന് ഞായറാഴ്ച്ച പ്രെസ്റ്റണില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. പ്രെസ്റ്റണില് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
തിരുന്നാളിന് മുഖ്യകാര്‍മ്മികനായി എത്തുന്ന രാമനാഥപുരം രൂപതാധ്യക്ഷനും പ്രശസ്ത വാഗ്മിയുമായ മാര്‍ പോള്‍ ആലപ്പാട് പിതാവിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചാനായിക്കും. തുടര്‍ന്ന് വി അല്‍ഫോന്‍സാമ്മയുടെ നൊവേന, ആഘോഷമായ തിരുന്നാള്‍ സമൂഹബലി, ലദിഞ്ഞ് എന്നിവ നടക്കും. മാര്‍ പോള്‍ ആലപ്പാട് തിരുന്നാള്‍ സന്ദേശം നല്‍കും.
ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച ഇടവകയിലെ കുട്ടികള്‍കക് തദവസരത്തില്‍ സ്വീകരണം അരുളും. നേര്‍ച്ച വിളമ്പലോടെ തിരുന്നാല്‍ കര്‍മ്മങ്ങള്‍ പര്യവസാനിക്കും.വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ കര്‍മ്മങ്ങളില്‍ ഭക്തി പുരസ്‌ക്കരം പങ്ക് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ ഫാ ഡോ മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല