സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള കേന്ദ്രങ്ങളില്‍ ആത്മഹത്യാ പ്രവണത കുത്തനെ ഉയരുന്നു. 2016 ജനുവരിക്കും 2017 ആഗസ്റ്റിനുമിടയാല്‍ 647 പേര്‍ ആത്മഹത്യാ ശ്രമങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹീത്രു വിമാനത്താവളത്തിന് സമീപമുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഡിറ്റന്‍ഷന്‍ സെന്ററായ ഹാര്‍മോന്‍ഡ്‌സ്വര്‍ത്ത് ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഈ കാലയളവിനുള്ളില്‍ ഏറ്റവുമധികം ആത്മഹത്യാ ശ്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. കൊടിയ പീഡനങ്ങളാണ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പലരും നേരിടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
150 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം പ്രത്യേക നിരീക്ഷണത്തിന് വിധേയരായവരുടെ എണ്ണം വര്‍ധിച്ചതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് യാല്‍ വുഡ് വനിതാ ഇമ്മിഗ്രേഷന്‍ റിമൂവല്‍ സെന്ററിലെ 120 ഓളം വനിതകള്‍ അനാവശ്യമായ തടങ്കല്‍ വയ്ക്കലിനും പീഡനങ്ങള്‍ക്കുമെതിരെ ദിവസങ്ങളോളം പട്ടിണി സമരം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല