സ്വന്തം ലേഖകന്‍: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; അക്രമിയെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന സ്ഥലത്തു നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരാകാം വെടിവെപ്പ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
വെടിവെപ്പിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാവാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവെപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി.
1700 പേര് യൂട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് എല്ലാവരേയും ഒഴിപ്പിച്ചിരിക്കുകയാണ്. ഭീകരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല