ടോം ജോസ് തടിയംപാട്: ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റി 5 തിയ്യതി വ്യാഴാഴ്ച അവസാനിക്കും; ഇതുവരെ ലഭിച്ചത് 3723 പൗണ്ട്. നിങ്ങളുടെ സഹായങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കി ഈ പാവം കുടുംബങ്ങളെ അനുഗ്രഹിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു.
രണ്ടു വൃക്കകളും തകരാറിലായി ഡയാലിസുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ ,അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാര്‍ ഗോപിക്കു വേണ്ടിയും ,അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ് വിദൃാര്‍ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റെര്‍ ചാരിറ്റിയ്ക്ക് യു കെ മലയാളികളുടെ നിസിമമായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂലിപ്പണിക്കാരായ അച്ചുവിന്റെ മാതാപിതാക്കള്‍ക്ക് കുട്ടിയെ ചികിത്സിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലത്തതുകോണ്ട് നിങ്ങളുടെ സഹായം കൂടിയേതീരൂ. .നീണ്ടകാലത്തേ ചികിത്സകൊണ്ട് ഉണ്ടായിരുന്ന വീടുകൂടി വില്‍ക്കേണ്ടിവന്നു വാടകവീട്ടില്‍ കിടക്കുന്ന അനില്‍കുമാര്‍ ഗോപിക്കു നിങ്ങളുടെ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല .
അനില്‍കുമാറിനു ചികിത്സക്ക് ഇരുപത്തിനാലു ലക്ഷം രൂപ ചിലവുവരും, അച്ചുവിന്റെ കണ്ണിനു ശസ്ത്രക്രിയക്കു ആറു ലക്ഷം രൂപ ചിലവുവരും നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല .ഇവര്‍ക്ക് കാഴ്ചയും പുതുജീവിതവും നല്‍കാന്‍ നമുക്ക് ഈ ഈസ്റ്റെര്‍ കാലത്ത് നമുക്ക് ഒരുമിക്കാം
നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ നല്ല പ്രവര്‍ത്തിയില്‍ പങ്കുചെരണമെന്നു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ച പണത്തിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിധികരിക്കുന്നു പണം മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ മുഴുവന്‍ സ്‌റേറ്റ്‌മെന്റ് അയച്ചുകൊടുത്തിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രെറ്ററി ടോം ജോസ് തടിയംപടിന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല