സ്വന്തം ലേഖകന്‍: അമേരിക്കയിലെ യുട്യൂബ് ആസ്ഥാനത്തെ വെടിവെപ്പ്; ആക്രമണം നടത്തിയ യുവതിയ്ക്ക് കമ്പനിയോടു വിരോധം. കലിഫോര്‍ണിയ സ്വദേശിയും ഇറാന്‍ വംശജയുമായ നസീം നജഫി അഗ്ദാം ആണു വടക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍ബ്രൂണോയിലെ യുട്യൂബ് ആസ്ഥാനത്തു കൈത്തോക്കുമായെത്തി വെടിവെപ്പ് നടത്തിയ്ത്.
ആക്രമണത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ക്കു പരുക്കേറ്റു. നസീമിനെ പിന്നീട് സ്വയം വെടിവച്ചുമരിച്ച നിലയില്‍ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണു (പ്രാദേശിക സമയം) സംഭവം. മൃഗസ്‌നേഹിയെന്നു സ്വയം പരിചയപ്പെടുത്തുന്ന നസീം 2011 മുതല്‍ വ്യായാമമുറകള്‍ വിശദീകരിക്കുന്ന യുട്യൂബ് ചാനല്‍ നടത്തിയിരുന്നു. തന്റെ വിഡിയോകളോടു യുട്യൂബ് വിവേചനം കാട്ടുന്നുവെന്നും വരുമാനമുണ്ടാക്കുന്ന വിഭാഗത്തില്‍നിന്നു മാറ്റിയെന്നും ഇവര്‍ക്ക് ആക്ഷേപം ഉണ്ടായിരുന്നു.
സമീപകാലത്തു യുട്യൂബ് ചാനലില്‍നിന്നുള്ള വരുമാനത്തില്‍ കമ്പനി കുറവു വരുത്തിയതായി ആരോപിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തു. വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് യുട്യൂബ് ഇവരുടെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. nasimesabz.com എന്ന വെബ്‌സൈറ്റും ഇവര്‍ക്കുണ്ട്. അതേസമയം, സ്ഥാപനത്തോടുള്ള വൈരാഗ്യംമൂലം നസീം ആക്രമണം നടത്തിയേക്കുമെന്ന് ഇവരുടെ പിതാവ് പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല