സ്വന്തം ലേഖകന്‍: സ്വകാര്യവിവര ചോര്‍ച്ചാ വിവാദം കത്തിപ്പിടിക്കുന്നു; യുഎസ് പ്രതിനിധിസഭാ സമിതിക്കു മുന്നില്‍ ഹാജരാകാന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. ഏപ്രില്‍ 11 നാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്നില്‍ ഹാജരാകുക എന്നാണ് റിപ്പോര്‍ട്ടുക്കള്‍. തനിക്കു പകരം ഫെയ്‌സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുന്‍പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
എന്നാല്‍ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് സക്കര്‍ബര്‍ഗ് നേരിട്ട് ഹാജരാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അഞ്ചു കോടി ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക (സിഎ) എന്ന കമ്പനിക്കു വിറ്റതായി കണ്ടെത്തിയിരുന്നു.
ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ഒരു ആപ് ഡെവലപറാണു വിവരങ്ങള്‍ ചോര്‍ത്തിയത്. ഇക്കാര്യം സിഎയുടെ റിസര്‍ച് ഡയറക്ടറായ ക്രിസ്റ്റഫര്‍ വൈലി പുറത്തുവിട്ടതോടെയാണു സക്കര്‍ബര്‍ഗ് പ്രതിരോധത്തിലായത്. അതിനിടെ, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നു യുഎസ് ആരോപിച്ച റഷ്യന്‍ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്‌സ്ബുക് നീക്കം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ രാഷ്ട്രീയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണു നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല