സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ കത്തിക്കുത്തും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു; ഇരുട്ടിത്തപ്പി ലണ്ടന്‍ പോലീസ്. ബുധനാഴ്ച രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ലണ്ടനില്‍ കത്തിക്കുത്തിലും വെടിവയ്പിലും ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതായി.
ബുധനാഴ്ച രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ 20 വയസ്സുകാരനും ഹാക്‌നിക്കു സമീപം അപ്പര്‍ ക്ലാപ്റ്റണ്‍ റോഡില്‍ മധ്യവയസ്‌കനും കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ടോട്ടന്‍ഹാമിനു സമീപം പതിനേഴുകാരിയായ തനീഷ മെല്‍ബണ്‍ വെടിയേറ്റു മരിച്ചിരുന്നു.
അരമണിക്കൂറിനകം ഇതേ മേഖലയില്‍ പതിനാറുകാരനായ ഇന്ത്യന്‍ വംശജന്‍ അമാന്‍ ഷുക്കൂര്‍ വെടിയേറ്റുമരിച്ചു. ഈ വര്‍ഷം സംഘട്ടനത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് അമാന്‍. നേരത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കിനെ കടത്തിവെട്ടിയ ലണ്ടന്‍ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച നഗരങ്ങളില്‍ മുന്‍നിരയിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല