സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനും യുകെയും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു; പര്യടനം ഏപ്രില്‍ 16 മുതല്‍ 20 വരെ. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി തയാറെടുക്കുന്നത്. സ്വാഡനും യുകെയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലൊഫ്‌വെന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. മോദിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്. ഏപ്രില്‍ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും.
സ്വീഡനില്‍നിന്നും ഏപ്രില്‍ 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. യുകെയുമായുള്ള ഉഭകക്ഷി ബന്ധം ഊര്‍ജിതമാക്കുന്ന ചര്‍ച്ചകള്‍ സന്ദര്‍ശനത്തിനിടെ നടത്തും. ഏപ്രില്‍ 19,20 തീയതികളില്‍ ലണ്ടനില്‍ വച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗിലും മോദി പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല