സ്വന്തം ലേഖകന്‍: ചോര്‍ന്നത് 5.62 ലക്ഷം ഇന്ത്യക്കാരുടേതടക്കം 8.7 കോടി പേരുടെ വിവരങ്ങള്‍; തുറന്നു പറഞ്ഞ് ഫേസ്ബുക്ക്. കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം നടത്തിയ വിവരംചോര്‍ത്തലിന്റെ വലുപ്പം വളരെ കൂടുതലാണെന്നു ഫേസ്ബുക്ക് തന്നെയാണു വെളിപ്പെടുത്തിയത്. ആദ്യം കണക്കാക്കിയത് അഞ്ചുകോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ്.
ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് ഷ്‌റോഫര്‍ എന്നിവര്‍ ഓഹരി വിശകലനക്കാരുമായി പുതിയ വിവരങ്ങള്‍ പങ്കുവച്ചു. കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നതായി സുക്കര്‍ ബര്‍ഗ് സമ്മതിച്ചു.
ചോര്‍ത്തല്‍ വിവരം പുറത്തുവന്ന ശേഷം ഫേസ്ബുക്ക് ഉപയോഗത്തിലോ പരസ്യവരുമാനത്തിലോ ഗണ്യ മായ മാറ്റമൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഓഹരികള്‍ക്കു നാലു ശതമാനം വില വര്‍ധിച്ചു. വിവാദത്തത്തുടര്‍ന്ന് വില 16 ശതമാനം ഇടിഞ്ഞതാണ്. അതുവഴി നിക്ഷേപകര്‍ക്ക് 8,000 കോടി ഡോളര്‍ (5.2 ലക്ഷം കോടി രൂപ) നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല