സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അറസ്റ്റിലായ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റിന് ജാമ്യം; സ്‌പെയിനിന് വിട്ടുകൊടുക്കില്ല. കഴിഞ്ഞയാഴ്ച അറസ്റ്റിലായ കാറ്റലോണിയയുടെ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിന് ഉപാധികളോടെയാണ് ജര്‍മന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജര്‍മനി വിടരുതെന്നാണു പ്രധാന നിബന്ധന. 75,000 യൂറോ കോടതിയില്‍ കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു. സ്‌പെയിനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പുജമോണ്ടിനെ ഉടന്‍ അവിടേക്കു നാടുകടത്തണം എന്നാവശ്യപ്പെട്ടാണു പ്രത്യേക പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പുജമോണ്ടിന്റെ പേരിലുള്ള ആരോപണം വലിയ ഗൗരവമുള്ളതല്ല എന്ന പരാമര്‍ശത്തോടെയാണു കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനിയില്‍ വിവിധ നഗരങ്ങളില്‍ പുജമോണ്ടിന്റെ മോചനത്തിനായി വന്‍ പ്രകടനങ്ങള്‍ നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല