സ്വന്തം ലേഖകന്‍: തിരയില്‍പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചവരും വെള്ളത്തില്‍, പിന്നെ കരപിടിക്കാനുള്ള കൂട്ടവെപ്രാളം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി യുകെയിലെ യോര്‍ക്ക്‌ഷൈറില്‍ നിന്നുള്ള വീഡിയോ. യുകെ കോസ്റ്റ് ഗാര്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത് വീഡിയോ കണ്ടത് ആയിരക്കണക്കിന് ആളുകളാണ്.
യുകെയില്‍ യോര്‍ക്ക്‌ഷൈറിലായിരുന്നു സംഭവം. തിരയില്‍പെട്ടയാളെ രക്ഷിക്കാനായി ഒരാള്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.വഴിപോക്കരും മറ്റ് സഹായത്തിനായി ചെന്നെങ്കിലും എല്ലാവരും തിരയില്‍ പെടുകയായിരുന്നു. പിന്നീട് കോസ്റ്റ് ഗാര്‍ഡെത്തി ലൈഫ്‌ബോയ് എറിഞ്ഞു കൊടുത്ത് രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം.ദീര്‍ഘ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആളുകള്‍ ഒടുവില്‍ നീന്തിക്കയറുന്നത്.
ആരെങ്കിലും വെള്ളത്തില്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ കോസ്റ്റ്ഗാര്‍ഡിനെ 999 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ അറിയിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയില്‍ രക്ഷിക്കാന്‍ ഇറങ്ങിയവരും അപകടത്തില്‍ പെട്ടെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അതിനാല്‍ തന്നെ ഉടന്‍ കോസ്റ്റ് ഗാര്‍ഡില്‍ വിവരമറിയിക്കുകയാണ് വേണ്ടതെന്നും ട്വീററില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല