1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

സ്വന്തം ലേഖകന്‍: ലണ്ടനിലെ ഡി മോണ്ട് ഫോര്‍ട്ട് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ അപൂര്‍വ നേട്ടവുമായി നാല് മലയാളി വിദ്യാര്‍ഥികള്‍. ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അജേഷ് രാജ് കൊളമുള്ളതില്‍, ഡെപ്യൂട്ടി പ്രസിഡന്റായി മുഹമ്മദ് ഷാനിബ് (കുറ്റ്യാടി), വൈസ് പ്രസിഡന്റുമാരായി ബാസില്‍ അലി (ഫറോക്ക്), ജാസ്മിന്‍ ലിബിയ (തിരുവനന്തപുരം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. സര്‍വകലാശാലയില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത വര്‍ഷമാണിതെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. 22,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയിലെ മാസ്റ്റര്‍ സ്റ്റുഡന്റ്‌സ് ആണ് കേരളത്തിലെ ഈ വിദ്യാര്‍ഥികള്‍. ഒരു വര്‍ഷത്തേക്ക് 20 ലക്ഷം രൂപയാണ് ഇവര്‍ ഓരോരുത്തക്കും സര്‍വകലാശാല നിശ്ചയിച്ച വേതനം.

സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ കോണ്‍ഫറന്‍സില്‍ ഇവര്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ ഇതിനകം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന പരിശീലനത്തിനുശേഷം ജൂലൈയല്ല് ഇവര്‍ സ്ഥാനമേറ്റെടുക്കും. വിദ്യാര്‍ഥികളെ അനുമോദിച്ച വൈസ് ചാന്‍സലര്‍ ഡൊമിനിക് ഷെല്ലാര്‍ഡ് ഈ നേട്ടം ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.