ന്യൂദല്‍ഹി: ഐ.സി.സി പീപ്പിള്‍സ് ചോയിസ് അവാര്‍ഡ് 2011ന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും. വെസ്റ്റിന്റീസ് ഓള്‍ റൗണ്ടര്‍ ക്രിസ് ഗെയ്ല്‍, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ഇംഗ്ലണ്ടിന്റെ ജൊനാതന്‍ ട്രോട്ട്, ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല എന്നിവരാണ് ലിസ്റ്റിലുള്‍പ്പെട്ട മറ്റ് താരങ്ങള്‍.
മുന്‍ വെസ്റ്റിന്റീസ് ക്യാപ്റ്റന്‍ ക്രിവ് ലോയ്ഡ്, പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ്, ഇംഗ്ലണ്ടിന്റെ മൈക്ക് ഗെയ്റ്റിംങ്, ദക്ഷിണാഫ്രിക്കയുടെ പോള്‍ ആദംസ്, ന്യൂസ്‌ലാന്റിന്റെ ഡാനി മോറിസണ്‍ എന്നിവര്‍ നേതൃനിരയിലുള്ള ക്രിക്കറ്റ് വിദഗ്ധരുടെ പാനലാണ് ബാറ്റ്‌സ്മാന്‍മാരെ നോമിനേറ്റ് ചെയ്തത്.
പ്രകടനത്തില്‍ പുതുമകൊണ്ടുവരികയും, ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും, സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ സ്വീകരിക്കാനുള്ള മികവ് എന്നിവ മാനദണ്ഡമായി പരിഗണിച്ചാണ് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തത്.
സെപ്റ്റംബര്‍ 12 ലണ്ടനിലെ എല്‍.ജി ഐ.സി.സി അവാര്‍ഡ്‌സില്‍ വച്ചാണ് വിജയിയെ പ്രഖ്യാപിക്കുക. ആഗസ്റ്റ് 25ന് രാവിലെ 11 മണിവരെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് വോട്ട് രേഖപ്പെടുത്താം.
2010ല്‍ ഈ അവാര്‍ഡ് കരസ്ഥമാക്കിയത് ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല