ടോം ജോസ് തടിയംപാട്: ഒരു പൂവു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഞാങ്ങള്‍ക്ക് നല്‍കിയത് ഒരു വസന്തമാണ് ,അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെയും അച്ചുവിന്റെയും കണ്ണുനീര്‍ ഒരു നനവായി യു കെ മലയാളികളുടെ മനസിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ഇടുക്കി ചരിറ്റിയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായി അതുമാറി . പാലാ സെന്റ് തോമസ് കോളേജിലെ തങ്ങളുടെ സഹപാഠിക്കുവേണ്ടിയാണ് മൂന്നു യു കെ മലയാളികള്‍ ഇടുക്കി ചാരിറ്റിയുടെ സഹായം അഭൃൃര്‍ഥിച്ചത് , അച്ചുവിന്റെ സങ്കടക്കടല്‍ അതിനു മുന്‍പേ ഇടുക്കി ചരിറ്റിയുടെ ശ്രദ്ധയില്‍ വന്നിരുന്നു ചാരിറ്റി കഴിഞ്ഞ 5ാം തിയതി അവസനിച്ചപ്പോള്‍ ലഭിച്ചത് 5344 പൗണ്ട് ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റും ചെക്കിന്റെ ഫോട്ടോയും താഴെ പ്രസിദ്ധികരിക്കുന്നു
തങ്ങളുടെസതീര്‍ത്ഥ്യന്‍ അനില്‍കുമാര്‍ ഗോപിയെ സഹായിക്കാന്‍ ഇപ്പോള്‍ യു കെ യുടെ പലഭാഗങ്ങളില്‍ താമസിക്കുന്ന ജോബി സെബാസ്‌റ്യന്‍ (പിറ്റെര്‍ ബ്രോ ) കിരണ്‍ ജോസഫ് (ലെസ്‌റെര്‍) , ജോജി തോമസ്, (ലീഡ്‌സ്) എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു വലിയ വിജയമായിമാറി . പക്ഷെ ഈ വിജയത്തില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത് നല്ലവരായ യു കെ മലയാളികളോടാണ്. അവരാണ് അനിലിന്റെയും അച്ചുവിന്റെയും ജീവിത പ്രതിസന്ധിയിലേക്ക് കരുണാവര്‍ഷമായി ഇറങ്ങി ചെന്നത് .
വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയലൈസ് നടത്തികൊണ്ടിരിക്കുകായായിരുന്നു അനില്‍കുമാര്‍ എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിയതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്നറിഞ്ഞപ്പോള്‍ തങ്ങളുടെ സഹപാഠിയെ സഹായിക്കാന്‍ തയാറായി ഇടുക്കി ചരിറ്റിയോടൊപ്പം ചേര്‍ന്നു വളരെ ആല്‍മാര്‍ത്തമായി പ്രവര്‍ത്തിച്ച, ഇവരോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു .
ഇടുക്കി ജില്ലയിലെ തൊടുപുഴ ,അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന്റെത് ഭാരിയും, വിനായക ,വൈഗ, എന്ന രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബംമാണ്. ചികിത്സ കൊണ്ട് മടുത്തു ഉള്ളവീടുകൂടി വിറ്റ് ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത് അനിലിനെ സഹായിക്കണം എന്ന അഭൃര്‍ഥനയുമായി ഇടുക്കി ബ്ലോക്ക് മുന്‍ പ്രസിഡണ്ട് എ പി ഉസ്മാനും ഞങ്ങളെ സമീപിച്ചിരുന്നു .
അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്‌ളാസില്‍ പഠിക്കുന്ന ഇടുക്കി പ്രിയ ദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിക്കും കൂടിവേണ്ടിയായിരുന്നു ഈസ്റ്റെര്‍ ചാരിറ്റി നടത്തിയത് . ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട ഈ കുരുന്നിനെ പല പ്രാമുഖ ആശുപത്രികളിലെല്ലാം ചികില്‍സിച്ചെ ങ്കിലും ഫലമുണ്ടായില്ല നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതുകാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസു.വേദനിക്കും.
ഈ കുട്ടിയെ സഹായിക്കണം എന്ന ആവശൃവുമായി കുറുപ്പ് അശോക (സുനില്‍ കുമാര്‍ )എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്.. അച്ചു വിന്റെ കഥന കഥ വിവരിച്ചുകൊണ്ട് ലോക്കല്‍ ചാനല്‍ പ്രസിദ്ധികരിച്ച വീഡിയോ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതുകണ്ടവര്‍ ഒരു മില്ലിന്‍ കഴിഞ്ഞു
അനില്‍കുമാര്‍ ഗോപിയുടെ ചികിത്സക്ക് ഇരുപത്തി നാലു ലക്ഷം രൂപ ചിലവുവരും, അച്ചു ടോമി യുടെ ഒപ്രറേഷനു ആറു ലക്ഷം രൂപയാണ് ചിലവുവരുന്നത് അതിന്റെയടിസ്തനത്തില്‍ കിട്ടുന്ന തുകയുടെ 75 % അനില്‍കുമാറിനും ,25% അച്ചുവിനും കൊടുക്കുമെന്ന് ഞങ്ങള്‍ തിരുമാനിച്ചറിയിച്ചിരുന്നു. അകെ ലഭിച്ച 5344 പൗണ്ടിന്റെ 75% മായ 4000 പൗണ്ടിന്റെ ചെക്ക് അനില്‍കുമാറിനും ,25% മായ 1344 പൗണ്ടിന്റെ ചെക്ക് അച്ചു ടോമിക്കും അടുത്ത ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ കൈമാറുമെന്ന് അറിയിക്കുന്നു . .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു ,ആന്റോ ജോസ്, ബിനു ജേക്കബ് , മാര്‍ട്ടിന്‍ കെ ജോര്‍ജ് ,,ഡിജോ ജോണ്‍ പാറയനിക്കല്‍ ,ജെയ്‌സണ്‍ കെ തോമസ്, , ടെന്‍സണ്‍ തോമസ് എന്നിവരെയും നന്ദിയേടെ സ്മരിക്കുന്നു.
അതോടൊപ്പം ഞങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ല യു കെ മലയാളികളുടെയും മുകളില്‍ അനുഗ്രം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നുപ്രാര്‍ത്ഥിക്കുന്നു .
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ ഒരുു അംഗികരമായി ഞങ്ങള്‍ ഈ ചരിറ്റിയുടെ വിജയത്തെ കാണുന്നു .
കഴിഞ്ഞ പതിനാലു വര്‍ഷത്തെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഈ ചാരിറ്റിയിലൂടെ ലഭിച്ചി രിക്കുന്നത്, നാളകളില്‍ ഞങ്ങള്‍ നടത്തുന്ന സല്‍ പ്രവര്‍ത്തികളില്‍ നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നുപറയുന്നത് ജീവിതത്തില്‍ ദാരിദ്രിവും ,കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത് . കഴിഞ്ഞ പതിനാലുു വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 40 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്, അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു .ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല