Alex Varghese (ലണ്ടന്‍): യൂറോപ്പിലെ ആദ്യത്തെ എസ്.എന്‍.ഡി.പി ശാഖയായ എസ്.എന്‍.ഡി.പി.യുകെ പു 6170 ന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാര്‍ച്ച് 25 ഞായറാഴ്ച ലണ്ടനിലെ ക്രോയ്ഡോണില്‍ വച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെയും, യോഗം വൈസ് പ്രസിഡന്റ് ശ്രീ. തുഷാര്‍ വെള്ളാപ്പള്ളിയുടെയും നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി ശ്രീ.വിഷ്ണു നടേശന് യോഗ കാര്യങ്ങള്‍ക്ക് നേതൃത്വം നല്കി. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ശ്രീ നാരായണീയര്‍ പങ്കെടുത്ത യോഗത്തില്‍ വച്ച് പ്രസിഡന്റായി ശ്രീ. കുമാര്‍ സുരേന്ദ്രന് (ക്രോയ്ഡോണ്‍), സെക്രട്ടറി ആയി ശ്രീ. വിഷ്ണു നടേശന് ( ലിവര്‍പൂള്‍ , വൈസ് പ്രസിഡന്റായി ശ്രീ.സുരേഷ് തേനൂരാന്‍ (പൂള്), യൂണിയന് കമ്മിറ്റി മെമ്പര്‍ ആയി ശ്രീ. അഭിലാഷ് കൃഷ്ണന് (സൗത്താപ്sണ്) എന്നിവരെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
ലണ്ടനില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിന് ശ്രീ.കുമാര്‍ സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി ശ്രീ. വിഷ്ണു നടേശന് കണക്കും, റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നിയുക്ത കമ്മിറ്റിയംഗമായ ശ്രീ. സജീവ് സ്വാഗതവും, സുനില്‍ രഘുനാഥന് കൃതജ്ഞതയും പറഞ്ഞു. എസ്.എന്‍.ഡി.പി.യുകെ 6170 ശാഖയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം ജനറല്‍ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന്, യോഗം വൈസ് പ്രസിഡന്റ് ശ്രീ. തുഷാര്‍ വെള്ളാപ്പള്ളി, യോഗം അസിസ്റ്റന്റ് സെക്രട്ടറി ഡോ. രതീഷ് ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
താഴെ പറയുന്നവരാണ് പുതിയ ശാഖാ മാനേജിംഗ് കമ്മിറ്റി.
1. കുമാര്‍ സുരേന്ദ്രന് പ്രസിഡന്റ്
(ക്രോയ് ഡോണ്‍) O7979352084
2. വിഷ്ണു നടേശന് സെക്രട്ടറി (ലിവര്‍പൂള്‍) 07723484438
3. സുരേന്ദ്രന് തേനൂരാന്‍ വൈസ് പ്രസിഡന്റ് (പൂള്)
4. അഭിലാഷ് കൃഷ്ണന് യൂണിയന് കമ്മിറ്റി മെംബര്‍ സൗത്താംപ്ടണ്‍
5. പ്രേം കുമാര്‍ ബെര്മിംങ്ങ്ങ്ങാം
6. ബിജു ഈസ്റ്റ് ഹാം.
7. സജീവ് ലണ്ടന്‍
8. സുമേഷ് സുകുമാരന്‍ ബോണ്‍മൗത്ത്
9. അശോക് രഘു ലണ്ടന്‍
10. രാജീവ് ലണ്ടന്‍
11. റോജിന്‍ കരിക്കോട്ട് രമേശ് ലിവര്‍പൂള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല