സ്വന്തം ലേഖകന്‍: ബ്രിട്ടന്‍, റഷ്യ നയതന്ത്ര യുദ്ധം; റഷ്യന്‍ അംബാസഡര്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ചയ്ക്ക്. മുന്‍ റഷ്യന്‍ ഇരട്ടച്ചാരനു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനു ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനെ കാണാന്‍ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ യാകൊവെങ്കോ താല്‍പര്യം പ്രകടിപ്പിച്ചു.
ഇതേസമയം, മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന്റെ അനന്തരവള്‍ വിക്ടോറിയയ്ക്കു ബ്രിട്ടന്‍ സന്ദര്‍ശക വീസ നിഷേധിച്ചു. നിയമകാരണങ്ങളാലാണ് അപേക്ഷ നിരസിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാസായുധാക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന സെര്‍ഗെയും മകള്‍ യുലിയയും ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുലിയയെ റഷ്യയിലേക്കു തിരിച്ചുകൊണ്ടുപോകാനായാണു വിക്ടോറിയ വീസയ്ക്ക് അപേക്ഷിച്ചത്. വീസ നിഷേധിച്ചതിനു റഷ്യ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യൂലിയ റഷ്യയിലുള്ള കസിനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ടേപ്പ് റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല